LatestNationalNewsNews in Brief

കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണമല്ല, തെരഞ്ഞെടുപ്പാണ്‌ വേണ്ടത്‌: ഒമര്‍ അബ്ദുള്ള

 

പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ ഗവര്‍ണര്‍ ഭരണത്തിലേയ്‌ക്ക്‌ നീങ്ങുന്ന ജമ്മു കശ്‌മീരില്‍ ആരുമായും സഖ്യം ചേര്‍ന്ന ഭരിക്കാനില്ലെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടി. ഉടന്‍ തിരഞ്ഞെടുപ്പ്‌ നടത്തുകയാണ്‌ വേണ്ടതെന്ന്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ പാര്‍ട്ടിയുടെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

ശ്രീനഗറില്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള: “ഞാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച്ച നടത്തി. 2014ലെ തെരഞ്ഞെടുപ്പിലും 2018ലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജനപിന്തുണ നാഷണല്‍ കോണ്‍ഫറന്‍സിന്‌ ഇല്ല എന്നതാണ്‌ യാഥാര്‍തഥ്യം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല.” ഒമര്‍ അബ്ദുള്ള പറഞ്ഞു.

രാഷ്ട്രപതി ഭരണത്തേക്കാള്‍ ഉടന്‍ തെരഞ്ഞെടുപ്പ്‌ നടത്തുകയാണ്‌ ഉചിതമെന്ന്‌ ഗവര്‍ണറെ താന്‍ അറിയിച്ചതായും ഒമര്‍ അബ്ദുള്ള പറഞ്ഞു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close