Kerala

‘പോസ്‌റ്റര്‍ ആക്രമണം’ മുല്ലപ്പള്ളിക്കുമെതിരെ: കെപിസിസി ഓഫീസിനുമുന്നില്‍ മല്ലപ്പള്ളിക്കെതിരെ പോസ്‌റ്ററുകള്‍

തിരുവനന്തപുരം: രാജ്യസഭാസീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കിയ സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെയുള്ള പ്രവര്‍ത്തകരുടെ കലാപം മൂര്‍ധന്യത്തിലേയ്‌ക്ക്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനാകുന്നതിനെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പട്ടു. കെപിസിസി ഓഫീസിന്‌ മുന്നിലാണ്‌ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്‌.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായേക്കും എന്ന വാര്‍ത്തകളുടെ തൊട്ടുപിന്നാലെയാണ്‌ പോസ്‌റ്ററുകളുമായി ചിലര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌.

മുല്ലപ്പള്ളിയെ അധ്യക്ഷനാക്കുന്നത്‌, മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന്‌ തുല്യമാണെന്നാണ്‌ പോസ്‌റ്ററുകളില്‍ ഒന്നില്‍ എഴുതിയിട്ടുള്ളത്‌. തീവ്രപരിചരണ വിഭാഗത്തിലായ കോണ്‍ഗ്രസിനെ വെന്റിലേറ്ററിലേയ്‌ക്ക്‌ മാറ്റുന്നതിന്‌ തുല്യമാണ്‌ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കുന്നതെന്ന്‌ മറ്റൊരു പോസ്‌റ്റര്‍ പരിഹസിക്കുന്നു. ഒറ്റുകാരും തസ്‌കരന്മാരും തങ്ങളെ നയിക്കേണ്ടതില്ല എന്ന്‌ ഒരു പോസ്‌റ്റര്‍ കട്ടായം പറയുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close