LatestNationalNewsNews in Brief

മുന്നൂറിലധികം സീറ്റുനേടി വീണ്ടും അധികാരത്തിലെത്തുമെന്ന് ആദ്യവാര്‍ത്താസമ്മേളനത്തില്‍ മോദി

By Web Desk

പ്രധാനമന്ത്രിയായി അധികാരത്തിലിരുന്ന അഞ്ചുവര്‍ഷത്തിലൊരിക്കല്‍പ്പോലും മാധ്യമപ്രവര്‍ത്തകരുടെ നേരിട്ടുള്ള ചോദ്യശരങ്ങളുടെ വേദിയായ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടാത്ത നരേന്ദ്രമോദി ഇതാദ്യമായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു.

”2019ല്‍ പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു. കഴിവുള്ള സര്‍ക്കാരാണെങ്കില്‍ തെരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താനാവും. അപൂര്‍വ്വമായി മാത്രമേ അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാറുള്ളൂ”, പ്രധാനമന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞത് അമിത് ഷാ ആയിരുന്നു. മോദി ഭരണത്തിനായുള്ള ജനതയുടെ അഭിലാഷപ്രകടനമാണ് പ്രചാരണ സമയത്ത് കണ്ടതെന്നും വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നുകേട്ടെന്നും അമിത് ഷാ പറഞ്ഞു.

മുന്നൂറിലധികം സീറ്റുകള്‍ നേടി മോദി വീണ്ടും അധികാരത്തിലേറുമെന്ന് പറഞ്ഞ അമിത് ഷാ കഴിഞ്ഞ അഞ്ചുവര്‍ഷവും ഓരോ 15 ദിവസത്തിനിടയിലും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും അവകാശപ്പെട്ടു.

ലോക് സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ടാണ് മോദിയും അമിത് ഷായും വാര്‍ത്താസമ്മേളനം നടത്തിയത്.

അതേസമയം മോദി ഇതാദ്യമായി വാര്‍ത്താസമ്മേളനം നടത്തിയത് നല്ല കാര്യമാണെന്നും എന്നാല്‍ ഒപ്പം അമിത് ഷാ പങ്കെടുത്തത് അസാധാരണമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close