KeralaNews

രാജ്യസഭാ നറുക്ക്‌ മാണിയുടെ മകന്‌: ജോസ്‌ കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ കേരളകോണ്‍ഗ്രസ്‌ (എം) യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജോസ്‌ കെ മാണി യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത്‌ ചേര്‍ന്ന സ്‌റ്റിയറിംഗ്‌ കമ്മിറ്റി യോഗത്തില്‍ രാത്രി പത്തരയോടെയാണ്‌ തീരുമാനമുണ്ടായത്‌. ഒന്നുകില്‍ കെ.എം മാണിയോ അല്ലെങ്കില്‍ മകനും പാര്‍ട്ടി വൈസ്‌ പ്രസിഡന്റുമായ ജോസ്‌ കെ. മാണിയോ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു പാര്‍ട്ടി എംഎല്‍എമാരുടെ ആവശ്യം. പാര്‍ട്ടിയുടെ ഏകകണ്‌ഠമായ തീരുമാനം അനുസരിക്കുകയാണെന്നും തന്റെ താല്‌പര്യങ്ങള്‍ക്കല്ല സ്ഥാനമെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

മാണിയും ജോസ്‌ കെ. മാണിയും മത്സരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ മറ്റ്‌ നേതാക്കള്‍ക്ക്‌ അവസരം നല്‍കണമെന്ന്‌ പി.ജെ ജോസഫും സി.എഫ്‌ തോമസും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ഉന്നതാധികാര സമിതിയംഗം ഡി.കെ ജോണിന്‌ സീറ്റ്‌ നല്‍കണമെന്നാണ്‌ ജോസഫ്‌ വിഭാഗം അവകാശവാദമുന്നയിച്ചത്‌.

തിങ്കളാഴ്‌ച്ചയാണ്‌ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. അതിനാല്‍ ഇന്നുതന്നെ ജോസ്‌ കെ. മാണി പത്രിക സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്‌.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close