CrimeKeralaLatestNews

സംസ്ഥാനത്ത്‌ നാളെ എസ്‌ഡിപിഐ ഹര്‍ത്താല്‍

By Web Desk

എസ്‌ഡിപിഐ നേതാക്കളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ എസ്‌ഡിപിഐ ആഹ്വാനം ചെയ്‌തു. എറണാകുളം മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവും വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ള 6 നേതാക്കളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതിന്‌ തൊട്ടുപിറകേയാണ്‌ ചൊവ്വാഴ്‌ച്ച ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌.

സംസ്ഥാന പ്രസിഡന്റ്‌ അബ്ദുള്‍ മജീദ്‌ ഫൈസി ഉള്‍പ്പെടെയുള്ളവരാണ്‌ പിടിയിലുളളത്‌. കേസുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ നിലപാട്‌ വിശദീകരിക്കുന്നതിന്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം കഴിഞ്ഞ്‌ എറണാകുളം പ്രസ്‌ ക്ലബ്ബില്‍ നിന്ന്‌ ഇറങ്ങാന്‍ ഒരുങ്ങുമ്പോഴായിരുന്നു നാടകീയമായി കസ്റ്റഡിയിലെടുത്തത്‌.

മജീദ്‌ ഫൈസിക്ക്‌ പുറമേ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.എം മനോജ്‌ കുമാര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി റോയി അറയ്‌ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷൗക്കത്തലി എന്നിവരാണ്‌ കസ്റ്റഡിയിലായത്‌.

കസ്റ്റഡിയിലാവുന്നതിന്‌ തൊട്ടുമുമ്പ്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിമന്യുകൊലക്കേസിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ നേതാക്കള്‍ ആരോപിച്ചു. ഈ കൊലപാതകത്തെ എസ്‌ഡിപിഐ അപലപിച്ചതാണെന്നും കൊലയുമായി ബന്ധമുള്ളവരെ സംരക്ഷിക്കില്ലെന്ന്‌ വ്യക്ത
മാക്കുകയും ചെയ്‌തിട്ടുള്ളതാണെന്ന്‌ അവര്‍ വ്യക്തമാക്കി. കുറ്റവാളികളെ അറസ്റ്റ്‌ ചെയ്യുന്നതില്‍ നിന്ന്‌ പിറകോട്ട്‌ വലിക്കുന്ന ആഭ്യന്തരവകുപ്പ്‌ അതിന്റെ പേരില്‍ മുസ്ലിം സാമുദായിക വേട്ടയ്‌ക്കും വര്‍ഗ്ഗീയ ചേരിതിരിവിനും ഇടയാക്കുന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും മജീദ്‌ ഫൈസി ആരോപിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close