LatestNationalNewsNews in Brief

കശ്മീർ വിഷയം; വീട്ടുതടങ്കലിൽ ആക്കിയ ഫാറൂഖ് അബ്ദുള്ളയെ രണ്ട് മാസത്തിന് ശേഷം പാർട്ടി നേതാക്കൾ കണ്ടു

By Web Desk

വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണൽ കോൺഫറൻസ് നേതാക്കൾ ശ്രീനഗറിലെ വസതിയിലെത്തി സന്ദർശിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയത്.

ഫാറൂഖ് അബ്ദുള്ളയെ സന്ദർശിച്ചത് നാഷണൽ കോൺഫറൻസ് ജമ്മു പ്രവിശ്യാ അധ്യക്ഷൻ ദേവേന്ദർ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ്.

മകനും പാർട്ടി ഉപാധ്യക്ഷനുമായ ഒമർ അബ്ദുള്ള അദ്ദേഹത്തെ ഒറ്റയ്ക്ക് സന്ദർശിക്കും. ഗവർണർ സത്യപാൽ മാലിക് കഴിഞ്ഞ ദിവസമാണ് ഇവർക്ക് സന്ദർശനത്തിന് അനുമതി നൽകിയത്.

81-കാരനായ ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും മകൻ ഒമർ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close