News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
LatestNationalNewsNews in BriefWorld

കെട്ടിപ്പിടിത്തം കൊണ്ട് തല്‍ക്കാലം ഫലമില്ല: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്മാറി

By Web Desk

ന്ത്യയുമായി വാഷിംഗ്ടണില്‍ വച്ച് നടത്താനിരുന്ന സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറി. ചര്‍ച്ചക്കായി വിദേശകാര്യമന്ത്രി സുഷമസ്വരാജും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും അമേരിക്കയില്‍ പോകാനൊരുങ്ങുന്നതിനിടയിലാണ് അവസാനനിമിഷം അമേരിക്ക പിന്മാറിയിരിക്കുന്നത്. ഒഴിവാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ടാണ് പിന്മാറ്റമെന്നാണ് അമേരിക്കയുടെ വിശദീകരണം. കൂടിക്കാഴ്ച്ച റദ്ദാക്കിയിട്ടില്ലെന്നും തല്‍ക്കാലത്തേക്കാണ് പിന്മാറ്റമെന്നും തുടര്‍ തീരുമാനം അധികംവൈകാതെ ഉണ്ടാകുമെന്നും അമേരിക്കന്‍ വക്താവ് അറിയിച്ചു.

ജൂലൈ ആറിനാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കേണ്ടിയിരുന്നത്. സുഷമസ്വരാജ്, നിര്‍മ്മലസീതാരാമന്‍ എന്നിവര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോയുമായും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസുമായാണ് കൂടിക്കാഴ്ച്ച നടത്തേണ്ടിയിരുന്നത്.

2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എടുത്ത തീരുമാനപ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച്ച നിശ്ചയിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close