KeralaLatestNewsNews in Brief

ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്കത്തിലൂടെ 375 പേർക്ക് 794 പേർക്ക് രോഗമുക്തി

By Web desk

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള ഫലങ്ങളാണ് പുറത്തുവിട്ടത്. രണ്ട് മരണങ്ങളുണ്ടായി. ഇന്ന് 375 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 29. വിദേശത്തുനിന്ന് 31 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40 പേര്‍. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (71), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ്‌ മരിച്ചത്.

രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന 742 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തൃശൂര്‍ 83 , തിരുവനന്തപുരം 70 , പത്തനംതിട്ട 59 , ആലപ്പുഴ 55 , കോഴിക്കോട് 42 , കണ്ണൂര്‍ 39 , എറണാകുളം 34 , മലപ്പുറം 32 , കോട്ടയം 29 , കാസറഗോഡ് 28 , കൊല്ലം 22 , ഇടുക്കി 6 , പാലക്കാട് 4 , വയനാട് 3.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 220 , കൊല്ലം 83 , പത്തനംതിട്ട 81 , എറണാകുളം 69 , തൃശൂര്‍ 68 , കോട്ടയം 49 , കണ്ണൂര്‍ 47 , പാലക്കാട് 36 , ഇടുക്കി 31 , ആലപ്പുഴ 20 , വയനാട് 17 , മലപ്പുറം 12 , കോഴിക്കോട് 5 , കാസറഗോഡ് 4

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close