KeralaLatestNewsNews in Brief

സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പ്; മരിച്ചവരില്‍ മലയാളിയും, മറ്റൊരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍

By web desk

ന്തോ-ടിബറ്റന്‍ ബോര്‍ഡറിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ജവാന്മാരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി വിവരം. ഐടിബിപിയില്‍ കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ് ആണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരിക്കേറ്റിട്ടുമുണ്ട്. തിരുവനന്തപുരം സ്വദേശിയായ എസ്.ബി.ഉല്ലാസിനാണ് പരിക്കേറ്റത്.

ആറു മാസം മുമ്പാണ് ബിജീഷ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ഛത്തീസ്ഗഢിലെ നാരയാണ്‍പുര്‍ ജില്ലയിലെ ക്യാമ്പില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ ബിജീഷടക്കം ആറു പേരാണ് മരിച്ചത്. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു.

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ മുസുദുള്‍ റഹ്മാന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയായിരുന്നു. മുസ്ദുള്‍ റഹ്മാനും വെടിയേറ്റ് മരിച്ചിട്ടുണ്ട്. ഇയാള്‍ സ്വയം വെടിവെച്ചതാണോ മറ്റുള്ളവരുടെ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഛത്തീസ്ഗഢ് പോലീസ് അധികൃതര്‍ അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ സ്വദേശി കോണ്‍സ്റ്റബിള്‍ മഹേന്ദ്ര സിംഗ്, പഞ്ചാബ് ലുധിയാന സ്വദേശി ഹെഡ് കോണ്‍സ്റ്റബിള്‍ ദല്‍ജിത് സിംഗ്, പശ്ചിമ ബംഗാളിലെ ബര്‍ദ്വുവാന്‍ സ്വദേശി കോണ്‍സ്റ്റബിള്‍ സുര്‍ജിത് സര്‍ക്കാര്‍, പുരുലിയ സ്വദേശി ബിശ്വരൂപ് മഹതു എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടിയുതിര്‍ത്തയാള്‍ക്ക് സഹപ്രവര്‍ത്തകരുമായി മുന്‍വൈരാഗ്യമുണ്ടായിരുന്നില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close