EntertainmentKeralaLatestNewsNews in Brief

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാന്‍ വര്‍ക്കലയില്‍ ?

By web desk

അമീര്‍ഖാന്‍ നായകനാകുന്ന ‘ലാല്‍ സിങ് ഛദ്ദ’ എന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം വര്‍ക്കല കാപ്പില്‍ ബീച്ചില്‍ നടക്കും. ഈ മാസം 17നാണ് ഷൂട്ടിംഗ് നടക്കുക. സിനിമയുടെ ഷൂട്ടിങിനായുള്ള അനുമതി കഴിഞ്ഞ ദിവസം ഇടവ ഗ്രാമപഞ്ചായത്ത് അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. അനുമതിപത്രം സോഷ്യല്‍മീഡിയയില്‍ പരന്നതോടെ സിനിമാ പ്രേമികളും അമീര്‍ഖാന്റെ ആരാധകരും വലിയ ത്രില്ലിലാണ്.

തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് വര്‍ക്കല കാപ്പില്‍. കടലും കായലും ചേര്‍ന്നുകിടക്കുന്ന ഇവിടെ മറ്റ് നിരവധി ചിത്രങ്ങളുടെയും വന്‍കിട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ലൊക്കേഷനുകളായിട്ടുണ്ട്. മുല്ലവള്ളിയും തേന്മാവും, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ജൂണ്‍, മൈഡിയര്‍ കരടി തുടങ്ങി അനേകം ചിത്രങ്ങളുടെ പ്രധാന ലൊക്കേഷന്‍ വര്‍ക്കല, കാപ്പില്‍  പ്രദേശങ്ങളായിരുന്നു. അന്യഭാഷാ ചിത്രങ്ങളുംകൂടി ഇവിടേക്ക് എത്തുന്നതോടെ കൂടുതല്‍ സിനിമകളുടെ പ്രധാന ലൊക്കേഷനായി വര്‍ക്കല മാറും. 17ന് രാവിലെ 6 മുല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയിരിക്കുന്നത്.

അമീര്‍ ഖാനും സൈറ വസീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍’ എന്ന ഹിന്ദി ചിത്രം സംവിധാനംചെയ്ത അദ്വൈത് ചന്ദന്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. വയാകോമും ആമിര്‍ ഖാനും ചേര്‍ന്നാണ് നിര്‍മാണം. നടന്‍ അതുല്‍ കുര്‍ക്കര്‍ണിയാണ് ചിത്രത്തിന്റെ അവലംബിത തിരക്കഥ തയ്യാറാക്കുന്നത്. ടോം ഹാങ്ക്‌സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തില്‍ ആമിറിന് നായികയായി എത്തുന്നത്. തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏതൊക്കെ താരങ്ങള്‍ വര്‍ക്കലയിലെത്തുമെന്ന് അറിവായിട്ടില്ല.

 

Like
Like Love Haha Wow Sad Angry
6
Tags
Show More

Related Articles

Close
Close