LatestNationalNewsNewsNews in Brief

അയോധ്യ കേസ് ; ജൂലൈ 25 മുതല്‍വാദം കേള്‍ക്കല്‍ ആരംഭിക്കും

By Web Desk

യോധ്യ ഭൂമി തര്‍ക്കക്കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റിവെച്ചു.
കേസില്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്.

മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടത് മാര്‍ച്ച് എട്ടിനാണ്.ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ള, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരെയാണ് മധ്യസ്ഥരായി നിയോഗിച്ചത്.

ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനല്‍കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഫലംകാണുന്നില്ലെന്നും ഹര്‍ജി ഉടന്‍ ലിസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ ഗോപാല്‍ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയിലെത്തിയത്.

നാലുമാസം മുന്‍പ് അയോധ്യയിലെ ഭൂമിതര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കര്‍ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണു സുപ്രീംകോടതിക്കു മുന്നിലുള്ളത്.

അയോധ്യയിലേതു വസ്തുതര്‍ക്കം മാത്രമല്ലെന്ന നിലപാടിലാണു സുപ്രീംകോടതി മധ്യസ്ഥചര്‍ച്ചയ്ക്കു സമിതിയെ വെച്ചത്. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മധ്യസ്ഥ ചര്‍ച്ച ഫലപ്രദം അല്ല എങ്കില്‍ ജൂലൈ 25 മുതല്‍ ദൈനംദിനം വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close