BusinessEntertainmentGulfKeralaNewsSamskara

ടിവി സംസ്‌കാര: വേറിട്ട പുതിയൊരു ദൃശ്യസംസ്‌കാരം

കേരളത്തിന്‍റെ ദൃശ്യസംസ്‌കാരത്തില്‍ നവീനവും വേറിട്ടതുമായ ഒരു ഭാവുകത്വത്തിന്‍റെ പ്രകാശനാളമാവുക എന്ന ലക്ഷ്യവുമായി പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിക്കാനൊരുങ്ങുന്ന മലയാളം സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലാണ് ടിവി സംസ്‌കാര. പേര് സൂചിപ്പിക്കുന്നതുപോലെ ലോകമെങ്ങുമുള്ള മഹത്തായ സംസ്‌കാര സവിശേഷതകള്‍ക്ക്  പ്രാമുഖ്യം നല്‍കിക്കൊണ്ട് ജനപ്രിയവും ജനക്ഷേമകരവുമായ രീതിയില്‍ മതമൈത്രിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ദൃശ്യമികവോടെ ആവിഷ്‌കരിക്കുന്ന സമ്പൂര്‍ണ്ണ സാംസ്‌കാരിക ചാനല്‍ എന്ന നിലയിലായിരിക്കും ടിവി സംസ്‌കാര സംപ്രേഷണം തുടങ്ങുക.

പ്രോഗ്രാമുകളും വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും

ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട്രീയഭേദമെന്യേ സംസ്‌കാരങ്ങളുടെ നാനാത്വങ്ങളെ അത്ഭുതാദരവുകളോടെയും സമഭാവനയോടെയും വിജ്ഞാനവും വിനോദവും ഇടകലര്‍ത്തി എച്ച് ഡി ദൃശ്യമികവോടെ, അത്യാധുനിക സാങ്കേതിക സമ്പൂര്‍ണ്ണതയോടെ പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്ന പരിപാടികളാണ് ടിവി സംസ്‌കാരയുടെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒപ്പം, വിവാദങ്ങളില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് ചര്‍വ്വിതചര്‍വ്വണം നടത്തുന്ന നിലവിലെ വാര്‍ത്താവതരണശൈലിയില്‍ നിന്ന് വിഭിന്നമായി വാര്‍ത്തകളെ വാര്‍ത്തകളായിത്തന്നെ അവതരിപ്പിക്കുന്ന വേറിട്ടൊരു വാര്‍ത്താവതരണ സംസ്‌കാരത്തിനും ടിവി സംസ്‌കാര തുടക്കമിടും.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ശാസ്ത്ര കലാ സാഹിത്യ മേഖലകളില്‍ ഐതിഹാസികമായ വ്യക്തിഭാവങ്ങള്‍ക്ക് ഉടമകളാണ് ടിവി സംസ്‌കാരയുടെ മാര്‍ഗ്ഗദര്‍ശികളും രക്ഷാധികാരികളും. മാധ്യമ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളവരുടെ സാരഥ്യവും ടിവി സംസ്‌കാരയെ കരുത്തുറ്റതാക്കുന്നു.

ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ലക്സും

തിരുവനന്തപുരം ആസ്ഥാനമായ ടിവി സംസ്‌കാര കുമാരപുരത്ത് നൂതന സാങ്കേതിക വിദ്യയോടെ സ്റ്റുഡിയോ കോംപ്ലക്സും പ്രൊഡക്ഷന്‍ ഹൗസും ന്യൂസ് ഡസ്കും ചാനലിന്‍റെ പ്രധാന ഓഫീസും സഹിതം പ്രവര്‍ത്തിക്കുന്നു. ഒപ്പം കരമനയില്‍ പ്രൊഡക്ഷന്‍ സ്റ്റുഡിയോകള്‍ അടങ്ങിയ ലൈവ് ബ്രോഡ് കാസ്റ്റിംഗ് സെന്‍ററും ഉണ്ട്. മണ്ണന്തല ഹൈവേയില്‍ (എംസി റോഡ്) ടിവി സംസ്കാരയുടെ സ്വന്തം വസ്തുവില്‍ 70,000 സ്ക്വയര്‍ ഫീറ്റില്‍ 5 നിലകളിലായി ഫിലിം-മീഡിയ പ്രൊഡക്ഷന്‍ സ്റ്റുഡിയോ കോംപ്ലക്സിനു വേണ്ടിയുള്ള ബഹുനിലമന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടിവി സംസ്കാര തുടങ്ങാനിരിക്കുന്ന മീഡിയ-ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ടിവി സംസ്കാരയുടെ സാരഥികള്‍

ചാനലിന്‍റെ സെലിബ്രിറ്റി ചെയര്‍മാന്‍ മലയാളത്തിന്‍റെ മഹാനടന്‍ പത്മശ്രീ മധുവാണ്. ISRO മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷണ്‍ ജി. മാധവന്‍ നായരാണ് മുഖ്യരക്ഷാധികാരി. അനേകവര്‍ഷങ്ങളുടെ മാധ്യമപ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെട്ടൂര്‍ ജി. ശ്രീധരനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. എസ്. ഹരിപ്രസാദ് മാനേജിംഗ് ഡയറക്ടറും സന്ധ്യ ആനന്ദ് കമ്പനി ചെയര്‍പേഴ്സണും പി. മോഹന്‍കുമാര്‍, മോനി മാത്യു പണിക്കര്‍, സില്‍വസ്റ്റര്‍ സൈമണ്‍, സുരേഷ് അമൃതം, ഡോ. രവീന്ദ്രന്‍ നായര്‍, ബാബു മാധവന്‍, അഡ്വ. അരുണ്‍ കുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരുമാണ്.

ഗാന്ധിഭവന്‍ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. പുനലൂര്‍ സോമരാജന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, പൊതുപ്രവര്‍ത്തകന്‍ പി.പി. മുകുന്ദന്‍, യുഎന്‍ മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി എന്നിവരാണ് ടിവി സംസ്കാരയുടെ രക്ഷാധികാരികള്‍.

Office:
Kausthubham, TC-1/1204, Kims Road, Kumarapuram
Medical College p.o., Thiruvananthapuram – 695011. ph: 0471-2556552
www.tvsamskara.com info@tvsamskara.com https://www.facebook.com/tvsamskara/

Like
Like Love Haha Wow Sad Angry
1062
Show More

Related Articles

Close
Close