KeralaLatestNationalNewsNews in Brief

പാലക്കാട്ട് ലോറിക്ക് പിന്നില്‍ മാരുതി വാന്‍ ഇടിച്ച് 5 മരണം; മരിച്ചവരില്‍ 3 പെണ്‍കുട്ടികളും ഒരു പുരുഷനും

By Web Dusk

പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചവര്‍. രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു.

കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല .

മരിച്ചവരില്‍ മൂന്ന് പെണ്‍കുട്ടികളും ഒരു പുരുഷനുമാണ് ഉള്ളത്. പരിക്കേറ്റ ഒരു ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ലെങ്കിലും നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലേക്ക് മാരുതി വാന്‍ഇടിച്ചുകയറുകയായിരുന്നു. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഹരിയാന രജിസ്‌ട്രേഷനുള്ള വാഹനമാണ്അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close