KeralaLatestNewsNews in Brief

എ​എ​സ്ഐ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ; ദൃ​ശ്യ​ങ്ങ​ൾ പുറത്ത്

By Web desk

ളയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കേരള- തമിഴ്‍നാട് പൊലീസ് ദൃശ്യം പരിശോധിക്കുകയാണ്. അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ‘ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങൾ ഇരുവരും നൽകിയെന്നും പൊലീസ് വ്യക്തമാക്കുന്നു. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതു സംബന്ധിച്ച വിവരം ലഭ്യമാവുകയുള്ളൂ.

ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്താ​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​ർ കേ​ര​ളം വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ട് ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്‍നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി 9.35-ന് ​ക​ളി​യി​ക്കാ​വി​ള മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​ത്തെ ചെ​ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് എ​എ​സ്ഐ വി​ൽ​സ​ണെ (57) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close