EntertainmentKeralaLatestNationalNewsNewsNews in Brief

ബറോസിൽ; ആരാധകരെ അമ്പരപ്പിച്ച് മോഹൻലാൽ

By Entertainment Desk

വെള്ളിത്തിരയിൽ നടന വിസ്മയം തീർത്ത മോഹൻലാലിൻറെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുന്നു. നാൽപ്പത് വർഷം നീണ്ടു നിൽക്കുന്ന തന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകത്തിന് ‘മുഖരാഗം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭാനുപ്രകാശ് ആണ് അദ്ദേഹത്തിന്റെ ജീവിതം പകർത്തുന്നത്. എന്നെന്നും ഓർത്ത് വെയ്ക്കാവുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ലാൽ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്

1978 ലെ തിരനോട്ടം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്ന ലാൽ നീണ്ട നാല് പതിറ്റാണ്ടോളമാണ് പ്രേക്ഷകരെ അത്‌ഭുതപ്പെടുത്തിയത്

വ്യത്യസ്ത ജീവിതാനുഭവങ്ങളുടെ വെളിപ്പെടുത്തലായിരിക്കും മുഖരാഗമെന്നും 2020 ഓടെ പുസ്തകം പുറത്തിറങ്ങുമെന്നും ലാൽ അറിയിച്ചു.

1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച ലാൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിച്ചു. ഇപ്പോൾ പുതിയ മേഖലയിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നു ലാൽ. ബറോസ് എന്ന ചിത്രത്തിന്റെ സംവിധായകനായാണ് മോഹൻലാൽ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close