CrimeKeralaLatestNews

നടിയെ ആക്രമിച്ച കേസ്: വനിതാജഡ്ജിയെ അനുവദിക്കില്ല, പ്രത്യേക കോടതിയും ഇല്ല, പള്‍സറിന്റെ അഭിഭാഷകന് ദൃശ്യങ്ങള്‍ കാണാം

ടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യം തള്ളിയത്.

കേസ് പരിഗണിക്കുന്നതിന് പ്രത്യേക കോടതി വേണമെന്നും നടി അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യവും കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ കാണാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് താന്‍ ഒഴിഞ്ഞതായി അഭിഭാഷകന്‍ ബി.എ ആളൂര്‍ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനുവേണ്ടി പള്‍സര്‍ സുനി അപേക്ഷ നല്‍കിയിട്ടുണ്ട്.

കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് ഈ മാസം 27ലേയ്ക്ക് മാറ്റി. രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അന്നാണ് പരിഗണിക്കുക. ദിലീപിന് ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന കാര്യം രേഖാമൂലം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close