CrimeKeralaLatestNewsNews in Brief

നടിയെ ആക്രമിച്ച കേസ്; ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍

By web desk

ടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതാം പ്രതി സനില്‍കുമാര്‍ എന്ന മേസ്തിരി സനലിനെയാണ് പാലായില്‍ നിന്ന്് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

ജാമ്യം ലഭിച്ച ശേഷമാണ് പ്രതി ഒളിവില്‍ പോയത്. പിന്നീട് കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതോടെ കോടതി ഇയാളുടെ ജാമ്യം അടുത്തിടെ റദ്ദാക്കിയിരുന്നു. ജാമ്യാക്കാരെ കോടതി വിളിച്ചുവരുത്തുകയും പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ പിഴയായി 80,000 രൂപ വീതം ജാമ്യക്കാര്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് കഴിഞ്ഞ ദിവസം നടന്നത്. ഇതിനിടെയാണ് സനല്‍ കുമാറിനെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. അടുത്തമാസം പത്താം തീയതിക്കുള്ളില്‍ പ്രതിയെ കണ്ടെത്തി ഹാജരാക്കാനായിരുന്നു നിര്‍ദേശം.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close