EntertainmentNews in BriefShows

നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ അഡാര്‍ തര്‍ക്കം: ഒമറിനെതിരെ അഡാര്‍ ലൗവിന്റെ നിര്‍മ്മാതാവ്

സംവിധായകന്‍ 30 ലക്ഷം വാങ്ങിയിട്ടും ഇതുവരെ പടം പൂര്‍ത്തിയായിട്ടില്ലെന്ന് പരാതി.

സിനിമ പൂര്‍ത്തിയാവുംമുമ്പേ ഹിറ്റായ ഗാനരംഗം കൊണ്ട് വിവാദമായ അഡാര്‍ ലൗ എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാഴക്കുഴിയുടെ പരാതി. സിനിമ സംവിധാനം ചെയ്യാന്‍ 30 ലക്ഷം രൂപ വാങ്ങിയിട്ടും ഇതുവരെയും ചിത്രം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പരാതി. ഈ വിഷയം ഉന്നയിച്ച് നിര്‍മ്മാതാവ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കി.

പറഞ്ഞുറപ്പിച്ച സമയത്ത് സംവിധായകന്‍ സിനിമ പൂര്‍ത്തിയാക്കാത്തതിനാല്‍ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഔസേപ്പച്ചന്‍ വട്ടക്കുഴി

എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. ഗാനരംഗത്തില്‍ കണ്ണിറുക്കിച്ചിരി ചിരിച്ച് പ്രശസ്തയായ പ്രിയ പ്രകാശിന് അമിതപ്രാധാന്യം നല്‍കണമെന്ന് നിര്‍മ്മാതാവ് നിര്‍ബന്ധം പിടിക്കുകയാണ്. പക്ഷേ ആ രീതിയില്‍ കഥയില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണ്. പുതുമുഖങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള സിനിമയാണിത്. ഇതിന് പുറമേ ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടെന്ന് ഒമര്‍ലുലു പറഞ്ഞു. ജൂലൈ പകുതിയോടെ ഈ വിഷയത്തില്‍ ഫെഫ്കയില്‍ ചര്‍ച്ച നടക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ഒമര്‍ലുലു പ്രതികരിച്ചു. താന്‍ ആരില്‍ നിന്നും പണംവാങ്ങി പറ്റിച്ചിട്ടില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close