KeralaLatestNewsNews in Brief

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയെന്ന് അഡ്വ.ആളൂര്‍

By web desk

കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല, പ്രോസിക്യൂഷന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്നാണ് രാസപരിശോധനയുടെ റിസള്‍ട്ട് എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്. ഈ സമയത്തിനുള്ളില്‍ വിദേശത്തു നിന്നും റിസള്‍ട്ട് ലഭിക്കില്ല. കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാമെന്നാണ് മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്.

പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്‌സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ല.  താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close