HealthKeralaLatestNewsNews in Brief

സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 280 രൂപ

By web desk

വെള്ളിയാഴ്ചയിലെ കുത്തനെയുള്ള ഇടിവിനുശേഷം വീണ്ടും സ്വര്‍ണവില താഴ്ന്നു. പവന് ഇന്ന് 280 രൂപ കുറഞ്ഞ് 30,280 രൂപയും ഗ്രാമിന് 150 രൂപ കുറഞ്ഞ് 3790 രൂപയുമായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. അഞ്ച് ദിവസത്തിനിടെ പവന് 2,000 രൂപയാണ് കുറഞ്ഞത്.

മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒമ്പതിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍നിന്ന് 1200 രൂപകുറഞ്ഞ് കഴിഞ്ഞദിവസം 30,600 രൂപയിലെത്തിയിരുന്നു.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,529.83 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. 8.6ശതമാനമാണ് ഈയൊരാഴ്ചയിലുണ്ടായ ഇടിവ്.

Like
Like Love Haha Wow Sad Angry
4
Tags
Show More

Related Articles

Close
Close