LatestNationalNewsNews in Brief

ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By web desk

ന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലിയിലെ സ്‌കൂളുകളില്‍ രണ്ട് ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ദില്ലി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിലെത്തിയിരുന്നു.

കൃഷിയുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ തീയിട്ടതാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകാന്‍ കാരണമായത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ കാറ്റിന്റെ വേഗത കുറയുകയും താപനില ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് സ്‌കൂളുകള്‍ക്ക് അവധി നിര്‍ദ്ദേശിച്ചത്.ഇതിന് പുറമെ ദില്ലിയിലെ മിക്‌സിംഗ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച വരെ അടച്ചിടാനും അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ വാതക പ്ലാന്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകള്‍ എന്നിവയും നവംബര്‍ 15 വരെ അടച്ചിടാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

Like
Like Love Haha Wow Sad Angry
8
Tags
Show More

Related Articles

Close
Close