KeralaLatestNationalNewsNews in Brief

കൈനിറയെ സ്ഥാനങ്ങള്‍ നല്‍കിയിട്ടും നേട്ടമുണ്ടാക്കാതെ നേതാക്കള്‍: സംസ്ഥാന ബിജെപി നേതൃത്വത്തിന് അമിത് ഷായുടെ വിമര്‍ശനം

By Web Desk

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദവികളും സ്ഥാനമാനങ്ങളും കൊടുത്തിട്ടും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളില്‍ അവയെല്ലാം നേട്ടങ്ങളായി അവതരിപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പട്ടുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ബിജെപിയുടെ സംസ്ഥാനനേതാക്കളെ നിര്‍ത്തിപ്പൊരിച്ചത്.

വിവിധ വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ ഇവിടുത്തെ നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതും അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും വി. മുരളീധരനെ എംപിയാക്കിയതും അടക്കമുള്ള കാര്യങ്ങള്‍ വലിയ നേട്ടങ്ങളായി ജനങ്ങള്‍ക്കിടയില്‍ എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവയൊന്നും വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് അമിത് ഷാ എടുത്തുപറഞ്ഞു.

സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുമായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബുധനാഴ്ച്ച രാവിലെ അമിത് ഷാ ഡല്‍ഹിക്ക് മടങ്ങും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close