EntertainmentKeralaLatestNewsNewsNews in Brief

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി നാളെ; നിർവാഹകസമിതി ഇന്ന്‌

By Web Desk

ഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിർവാഹകസമിതി യോഗം ഇന്ന്‌. നാളെ നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന്റെ മുന്നോടിയായാണ് ഇന്നത്തെ യോഗം. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പൊതു യോഗത്തിൽ ചർച്ച ചെയ്യുന്നത്. വനിതാ അംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭരണഘടനാ ഭേദഗതി.

അമ്മയിലെ ഏതാനും വനിതാ അംഗങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ പരിഗണിച്ചാണ് ഭരണ ഘടനയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ  ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടർന്ന് വനിതാ അംഗങ്ങൾ അമ്മയിൽ നിന്ന് വിട്ട് നിന്നിരുന്നു. സംഘടനയിൽ ആഭ്യന്തര പരാതി പരിഹാരസെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇത്തവണത്തെ ഭരണഘടനാ ഭേദഗതിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ കുറഞ്ഞത് നാല് സ്ത്രീകളെ ഉൾപ്പെടുത്തും. വൈസ്‌പ്രസിഡന്റ് സ്ഥാനവും വനിതാ അംഗത്തിന് നൽകും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close