LatestNationalNewsNews in BriefSports

സാനിയ മിര്‍സയെ പി ടി ഉഷയാക്കി ആന്ധ്ര സര്‍ക്കാര്‍; അബദ്ധം മനസ്സിലാക്കിയതോടെ പരിപാടി മാറ്റിവെച്ച് തടിതപ്പി

By web desk

ടെന്നിസ് താരം സാനിയ മിര്‍സയെ ‘പി.ടി ഉഷ’ ആക്കിയ ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോള്‍പൂരം. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിലാണ് കായിക താരങ്ങളുടെ പേരും ചിത്രവും മാറ്റി നല്‍കി സര്‍ക്കാരിന് അബദ്ധം പിണഞ്ഞത്.

കാണുന്നവര്‍ക്കെല്ലാം ചിരിക്ക് വക നല്‍കുന്ന തെറ്റാണ് സര്‍ക്കാര്‍, ഫ്ളക്സില്‍ വരുത്തിയത്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് വിശാഖപട്ടണം ജില്ലാ അധികൃതര്‍ പുറത്തിറക്കിയ ഫ്‌ളക്‌സിലാണ് പിഴവ് സംഭവിച്ചത്. ഫ്ളക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി.ടി ഉഷ എന്ന് എഴുതുകയായിരുന്നു.

ഇതോടെ ഈ ഫ്ളക്സിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേര്‍ സര്‍ക്കാരിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തി. സാനിയ മിര്‍സയെയും പി.ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചോദ്യംങ്ങള്‍ ഉയര്‍ന്നു. പിടി ഉഷയാണോ സാനിയ മിര്‍സയാണോ മികച്ച താരമെന്ന് സര്‍ക്കാരിന് സംശയമുള്ളതിനാലാണ് ഇങ്ങനെ ഫ്ളക്സ് അച്ചടിച്ചതെന്നും ചിലര്‍ പരിഹസിക്കുന്നു.

ചടങ്ങ് നടക്കുന്ന വേദിക്കടുത്തുള്ള ബീച്ച് റോഡിലെ സബ്മറൈന്‍ മ്യൂസിയത്തിന് സമീപം സ്ഥാപിച്ച പോസ്റ്ററിലാണ് ഈ ഗുരുതര പിഴവ്. കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ മത്സരത്തിന്റെ പോസ്റ്ററില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഉണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതുവരെ വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close