KeralaNewsNews in Brief

വ്യവസായിയുടെ ആത്മഹത്യ: ശ്യാമളയെ ന്യായീകരിച്ച് നിയമസഭയില്‍ ഇ പി ജയരാജന്‍; രാഷ്ട്രീയ പകയുടെയും വിദ്വേഷത്തിന്റേയും പേരിൽ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുത്

By Web Desk

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരേയും കുറ്റവാളിയായി കാണാനാവില്ലെന്നും മന്ത്രി ഇ.പി.ജയരാജന്‍. സാജന്റെ ആത്മഹത്യയില്‍ അന്വേഷണം നടക്കുകയാണെന്നും  ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം പി.കെ.ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വ്യക്തമാവുന്നതെന്നും മന്ത്രി പറഞ്ഞു . പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് വന്ന് കഴിഞ്ഞാല്‍ പ്രതിപക്ഷം പറഞ്ഞതെല്ലാം തിരുത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .നിയമസഭയില്‍ ചോദ്യോത്തര വേളയില്‍  മറുപടി പറയുകയായിരുന്നു മന്ത്രി.

”ധാര്‍മികമായും നിയമ വ്യവസ്ഥകള്‍ പരിശോധിച്ചും മാത്രമേ ഈ സര്‍ക്കാര്‍ നടപടി കൈക്കൊള്ളൂ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റേയും ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചത് കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ല. പരിശോധനയും അന്വേഷണവും നടത്തിയാണ് കുറ്റവാളിയെ കണ്ടെത്തേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളെ വലുതായി കാണിക്കുന്നത് സംസ്ഥാനത്തെ നിക്ഷേപത്തെ ബാധിക്കും.”

ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും പ്രവാസികള്‍ക്ക് വ്യവസായം നടത്താന്‍ സര്‍ക്കാര്‍ എല്ലാ അവസരവും നല്‍കുന്നുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close