FootballKeralaLatestNewsNews in BriefSports

അര്‍ജന്റീനയുടെ തോല്‍വി: മനംനൊന്ത് വീട് വിട്ട യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

By Web Desk

 

കോട്ടയം അയര്‍ക്കുന്നത്ത് നിന്ന് കാണാതായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകന്‍ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ക്രൊയേഷ്യയോട് അര്‍ജന്റീന തോറ്റതിന്റെ തൊട്ടുപുറകേയാണ് ഡിനുവിനെ കാണാതായത്. അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകനാണ് ഡിനു.

അര്‍ജന്റീന തോറ്റ സങ്കടത്തില്‍ വീട്ടിലെ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഡിനു വീടുവിട്ടുപോവുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. പുലര്‍ച്ചെ ഒന്നരവരെ വീട്ടിലിരുന്ന് ഡിനു മത്സരം കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. രാവിലെ അച്ഛന്‍ ചാണ്ടി മുറിയിലെത്തി നോക്കിയപ്പോളാണ് ആത്മഹത്യാക്കുറിപ്പ് കണ്ടത്.

വീട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടുകിട്ടിയിരുന്നില്ല. തിരച്ചിലിനായി എത്തിയ പോലീസ് നായ മണം പിടിച്ച് ഓടിയശേഷം നിന്നത് വീടിന് അടുത്തുള്ള മീനച്ചിലാറിന്റെ കടവിലായിരുന്നു.

ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കിട്ടാത്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കിടന്ന മാലയാണ് മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് സഹായകമായത്

നേരത്തേ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീടുവിട്ടുപോയിട്ടുള്ളയാളാണ് ഡിനു. പിന്നീട് പരീക്ഷയില്‍ വിജയിച്ച ശേഷമാണ് ഡിനു തിരികെയെത്തിയത്. അതേപോലെ ഇത്തവണയും അര്‍ജന്റീനയുടെ അടുത്ത വിജയത്തിന് ശേഷമെങ്കിലും ഡിനു തിരികെ വരുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനരികില്‍ മൃതദേഹം കണ്ടെത്തിയതോടെ ആ പ്രതീക്ഷയും ഇല്ലാതതായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close