LatestNationalNewsNews in Brief

കാ​ന്‍​സറിന് പിന്നാലെ ​കൊവി​ഡും ബാധിച്ചു; മ​നം​നൊ​ന്ത് സൈ​നി​ക​ന്‍ ജീ​വ​നൊ​ടു​ക്കി

By Web desk

കൊവിഡ് 19 സ്ഥിരീകരിച്ച 31 കാരനായ പട്ടാളക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി നരൈനയിലെ ആർമി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ശ്വാസ​​കോ​ശ അ​ര്‍​ബു​ധ​ത്തെ തു​ട​ര്‍​ന്ന് ധൗ​ലാ​കോ​നി​ലെ പ​ട്ടാ​ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​രൈ​ന ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ചൊവ്വാഴ്ച പുലർച്ചെ ഒരുണിക്ക് അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തിൽതൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

രോഗംമൂലം അദ്ദേഹം ഏറെ നാളായി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ഇ​ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത് രാ​ജ​സ്ഥാ​നി​ലെ ആ​ര്‍​വാ​റി​ല്‍ ആ​ണ്. പോസ്റ്റ്മോർട്ടം റിപോർട്ടിനായി കാത്തിരിക്കുകയാണെന്ന് പട്ടാള വൃത്തങ്ങൾ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close