LatestNationalNewsNews in Brief

മ​ഹാ​രാ​ഷ്ട്ര​യി​ൽ 40 ത​ട​വു​പു​ള്ളി​ക​ൾ​ക്കും കൊ​വി​ഡ് സ്ഥിരീകരിച്ചു

By Web desk

​ഹാ​രാ​ഷ്ട്ര​യി​ൽ ത​ട​വു​പു​ള്ളി​ക​ൾ​ക്കും കൊ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മും​ബൈ​യി​ലെ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴിയുന്ന 40 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ 45കാരനിൽ ​നി​ന്നാ​ണ് രോ​ഗം വ്യാ​പി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​യാ​ൾ​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​വിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 16,758 ആ​യി. 651 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 3,094 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

മുംബൈയിൽ നിന്നുള്ളവർക്ക് തൊട്ടടുത്ത മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് പോലും പ്രവേശനം വിലക്കുകയാണ്.

കല്ല്യാൺ ഡോംബിവലി കോർപ്പറേഷനാണ് ആദ്യം വിവാദ ഉത്തരവ് ഇറക്കിയത്. പൊലീസും ഫയർഫോഴ്സും, ഡോക്ടർമാരുമടക്കം അവശ്യ സ‍ർവീസുകൾക്കായി മുംബൈയിലുള്ളവരെ തിരികെ പ്രവേശിപ്പിക്കില്ല. ഇങ്ങനെ വന്നവരാണ് രോഗികളിൽ ഭൂരിഭാഗമെന്നാണ് വാദം. ഈ സാഹചര്യത്തിൽ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ തന്നെ താമസമൊരുക്കാൻ മുംബൈ കോർപ്പറേഷൻ തയാറാകണെമെന്ന് കല്ല്യാൺ ഡോംബിവലി മുനിസിപ്പൽ കമ്മീഷണർ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരമെന്ന് മുംബൈ കോർപ്പറേഷൻ വിമർശിച്ചു. പക്ഷെ താനെ, മീര ബയന്തർ, വസായ്, ഉല്ലാസ് നഗർ തുടങ്ങിയ മുനിസിപ്പൽ കോർപ്പറേഷനുകളും സമാന ആവശ്യം ഉയർത്തി.

മുംബൈയിൽ നേരത്തെ 250 പോലീസുകാർക്കും കൊവിഡ് 19  സ്ഥിരീകരിച്ചിരുന്നു. മുംബൈ നഗരത്തിൽ സർ ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ മാത്രം 27 പോലീസുകാർക്കാണ് രോഗബാധ. രോഗം ബാധിച്ച് ഇതുവരെ മൂന്ന് പോലീസുകാർ മരിക്കുകയും ചെയ്തു. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ധാരാവി, വാഡല, വക്കോല എന്നീ പോലീസ് സ്റ്റേഷനുകളിലും നിരവധി പോലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച പോലീസുകാരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close