LatestNational

ഗവര്‍ണറുടെ വീട്ടിലെ സമരം കെജ്രിവാള്‍ നിര്‍ത്തി: ഇനി ചര്‍ച്ച

ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരത്തിനെതിരെ ഗവര്‍ണറുടെ വസതിയില്‍ നടത്തിയിരുന്ന സമരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ അവസാനിപ്പിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട്‌ ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെത്തുടര്‍ന്നാണ്‌ സത്യാഗ്രഹം അവസാനിപ്പിച്ചത്‌.

ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം ഉണ്ടായിട്ടുള്ള ഭരണസ്‌തംഭന പ്രശ്‌നത്തില്‍ സെക്രട്ടറിയേറ്റില്‍ വച്ച്‌ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടാണ്‌ ഗവര്‍ണര്‍ കത്തയച്ചത്‌. ഐഎഎസ്‌ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നാണ്‌ ഗവര്‍ണറുടെ ആവശ്യം. നേരത്തേ, ഈ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുകയാണെങ്കില്‍ സമരം അവസാനിപ്പിക്കാമെന്ന്‌ കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗികതലത്തില്‍ അറിയിപ്പ്‌ കിട്ടിയാല്‍ ആം ആദ്‌മി പാര്‍ട്ടിയുമായും മന്ത്രിമാരുമായും സഹകരിക്കാമെന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരും നിലപാടെടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ക്ക്‌ അവരുടെ ജോലിക്കാര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ഡല്‍ഹി സര്‍ക്കാരും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ കത്തയച്ചത്‌.

അരവിന്ദ്‌ കെജ്രിവാളിന്‌ ഗവര്‍ണറുടെ വസതിയില്‍ സത്യാഗ്രഹം നടത്താന്‍ ആരാണ്‌ അനുവാദം നല്‍കിയതെന്ന്‌ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ചോദ്യമുയര്‍ത്തിയിരുന്നു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close