CrimeKeralaLatestNewsNews in Brief

എഎസ്‌ഐയെ വെടിവെച്ചുകൊന്ന സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, തീവ്രവാദ ബന്ധമെന്ന് സംശയം

By web desk

ളിയിക്കാവിളയില്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പൊലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ വെടിവച്ച് കൊന്നതെന്നാണ് സൂചന. തൗഫീഖ്, അബ്ദുള്‍ സമീര്‍ എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്നാണ് പോലീസ് കരുതുന്നത്. സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് ഡിജിപി കേരളത്തിലെത്തിയിട്ടുണ്ട്.

കൃത്യമായ ആസൂത്രണത്തില്‍ നടത്തിയ കൊലപാതകം എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവര്‍ക്കായി സംസ്ഥാനമെമ്പാടും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങള്‍ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളില്‍ വാഹനപരിശോധന ഊര്‍ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി. ഇവരുടെ പക്കല്‍ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യക്തമായ ക്രിമിനല്‍ റെക്കോഡുള്ളവരും കൊലക്കേസ് പ്രതികളുമാണിവര്‍. അബ്ദുള്‍ സമീര്‍ ചെന്നൈയില്‍ ഹിന്ദു സംഘടന നേതാവിനെ കൊന്ന കേസിലെ പ്രതിയാണ്. തൗഫീഖ് കന്യാകുമാരിയില്‍ ബിജെപി നേതാവിനെ കൊന്ന കേസിലും പ്രതിയാണ്. അന്വേഷണം പ്രത്യേക സംഘത്തിനെ ഏല്‍പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ കൊലപാത രീതിയാണ് ഈ കൊലപാതകത്തിലും അവലംബിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠിയും കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങള്‍ ഇരുവരും ചേര്‍ന്ന് വിലയിരുത്തി. തമിഴ്‌നാട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബും യോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ രണ്ട് പേര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. നാല് തവണയോളം ആക്രമികള്‍ വെടിയുതിര്‍ത്തു. എഎസ്‌ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം. നാഗര്‍കോവില്‍ ആശാരി പള്ളം ഗവ: മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി കൊണ്ടുവരും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close