BusinessGulfWorld

അറ്റ്‌ലസ് രാമചന്ദ്രന്‍ പണി തുടങ്ങി: ദുബായ് ഷോറൂം ഉടന്‍ തുറക്കും, മൊത്തക്കച്ചവടക്കാരില്‍ പ്രതീക്ഷ

സാമ്പത്തികക്കേസില്‍ ദുബായ് ജയിലില്‍ നിന്ന് മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ബിസിനസ് സാമ്രാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ദുബായില്‍ കേസിനിടെ പൂട്ടിപ്പോയ ഷോറൂമുകളില്‍ ഒരെണ്ണം എത്രയും വേഗം തുറക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ഗള്‍ഫിലെ സ്വര്‍ണ്ണമൊത്ത വ്യാപാരികളില്‍ ചിലര്‍ രാമചന്ദ്രനെ ബിസിനസ് തിരിച്ചുപിടിക്കാന്‍ സഹാിക്കാമെന്ന വാഗ്ദാനവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ഷോറൂമുകള്‍ പുന:പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് ഏതളവിലും സ്വര്‍ണ്ണം കടമായി നല്‍കാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഷോറൂമുകള്‍ വീണ്ടും തുറന്നാല്‍ അവിടെനിന്നു മാത്രമേ സ്വര്‍ണ്ണം വാങ്ങൂ എന്ന് ദൃഢനിശ്ചയമുള്ള പ്രവാസികള്‍ ധാരാളമുണ്ട് എന്ന പ്രത്യാശയാണ് ബിസിനസ് പുനരാരംഭിക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രനെ പ്രേരിപ്പിക്കുന്നത്. ഗള്‍ഫിലെ പ്രവാസികളില്‍ ഭൂരിപക്ഷത്തിനും തന്നോടുള്ള വിശ്വാസ്യതയില്‍ കുറവു വന്നിട്ടില്ല എന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ കരുതുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ് അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡ്. അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുളളതാണ് ഈ കമ്പനി. 10 രൂപയുടെ ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ യുഎഇയിലെ 19 ഷോറൂമുകളും അടച്ചിട്ടിരിക്കുകയാണ്. ഓഫീസും പ്രവര്‍ത്തിക്കുന്നില്ല. സൗദി അറേബ്യ, ദോഹ, മസ്‌കറ്റ്, കുവൈത്ത് എന്നിവിടങ്ങളില്‍ ജ്വല്ലറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ശക്തമായി തിരിച്ചുവരുമെന്നും ജയില്‍ മോചിതനായ ശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

2015 ഓഗസ്‌റ്റിലാണ്‌ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതടക്കമുള്ള കാരണങ്ങളാല്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയിലിലായത്‌. ഇരുപത്തിമൂന്ന്‌ ബാങ്കുകളാണ്‌ അദ്ധേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്‌. ഇതേത്തുടര്‍ന്ന്‌ രണ്ടരവര്‍ഷത്തിലധികം അദ്ധേഹത്തിന്‌ ജയിലില്‍ കിടക്കേണ്ടിവന്നു. ജയില്‍ വിമോചിതനാക്കാന്‍ ഈ നാളുകളിലൊക്കെ നിരവധി ശ്രമങ്ങള്‍ നടന്നുവെങ്കിലും ഇപ്പോഴാണ്‌ വിജയം കണ്ടത്‌.

ബാങ്കുകള്‍ക്ക്‌ തിരികെ നല്‍കാനുള്ള ഭീമമായ തുകയുടെ കാര്യത്തില്‍ ധാരണയെത്തിയെന്നാണ്‌ സൂചന. മാത്രമല്ല, 75 വയസ്സുകഴിഞ്ഞ പൗരന്മാര്‍ക്ക്‌ ലഭിക്കുന്ന ശിക്ഷാ ഇളവും അറ്റ്‌ലസ്‌ രാമചന്ദ്രന്റെ വിമോചനത്തിന്‌ ഇടയാക്കി. എങ്കിലും നാട്ടിലേയ്‌ക്ക്‌ തിരികെ വരുന്നത്‌ സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തത മാറിയിട്ടില്ല. ദുബായില്‍ നിന്നുകൊണ്ടുതന്നെ എല്ലാ ബാങ്കുകളുടെയും മുഴുവന്‍ കടബാധ്യതയും തീര്‍ത്തതിനുശേഷമേ മടങ്ങാന്‍ കഴിയൂ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close