GulfKeralaNational

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‌ കഴിയുമോ?

നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‌ കഴിയുമോ?
കടബാധ്യത നികത്തുന്നതിനൊപ്പം തന്നെ ബിസിനസ്‌ പുനരാരംഭിക്കണമെന്ന്‌ വിദഗ്‌ധര്‍

കൈവിട്ടുപോയ ബിസിനസ്‌ സാമ്രാജ്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‌ കഴിയുമോ? ദുബായ്‌ ജയിലില്‍ നിന്ന്‌ മോചിതനായ അറ്റ്‌ലസ്‌ രാമചന്ദ്രന്റെ തിരിച്ചുവരവ്‌ ഉയര്‍ത്തുന്ന പ്രധാന ചോദ്യം ഇതാണ്‌. നിലവില്‍ ബാങ്കുകള്‍ക്ക്‌ കൊടുത്തുതീര്‍ക്കാനുള്ള കടബാധ്യതകള്‍ രമ്യമായി പരിഹരിച്ച്‌
കേസുകളില്‍ നിന്ന്‌ പൂര്‍ണ്ണമായും വിമുക്തനാവുകയാണ്‌ അദ്ധേഹത്തിന്‌ മുന്നിലുള്ള ആദ്യ കടമ്പ. അതിനു പിറകേ വേണം ബിസിനസ്‌ ലോകം തിരിച്ചുപിടിക്കാന്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാപ്പരായതിന്‌ തുല്യമായ അവസ്ഥയുള്ള അദ്ധേഹത്തിന്‌ അതു കഴിയുമോ എന്നതാണ്‌ പ്രധാനസംശയം.

കടബാധ്യതകള്‍ കൊടുത്തുതീര്‍ക്കുന്നതിനൊപ്പം തന്നെ ബിസിനിസിലേക്ക്‌ പുന:പ്രവേശിച്ചാല്‍ മാത്രമേ അറ്റ്‌ലസ്‌ രാമചന്ദ്രന്‌ വിജയസാധ്യതയുള്ളൂവെന്നാണ്‌ ബിസിനസ്‌ രംഗത്തെ വിദഗ്‌ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. അത്തരത്തില്‍ വളര്‍ന്നുവരാന്‍ പാകത്തിന്‌ മികവുറ്റ അസാമാന്യ പ്രകടനങ്ങള്‍ സംരംഭകത്വരംഗങ്ങളില്‍ ഇതിനുമുമ്പ്‌ പല അവസരങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിത്വമാണ്‌ അറ്റ്‌ലസ്‌ രാചന്ദ്രന്‍ എന്നത്‌ അവര്‍ ഇതിന്‌ ഉദാഹരണമായി എടുത്തുകാണിക്കുന്നു.

2015 ഓഗസ്‌റ്റിലാണ്‌ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതടക്കമുള്ള കാരണങ്ങളാല്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയിലിലായത്‌. ഇരുപത്തിമൂന്ന്‌ ബാങ്കുകളാണ്‌ അദ്ധേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്‌. ഇതേത്തുടര്‍ന്ന്‌ രണ്ടരവര്‍ഷത്തിലധികം അദ്ധേഹത്തിന്‌ ജയിലില്‍ കിടക്കേണ്ടിവന്നു. ജയില്‍ വിമോചിതനാക്കാന്‍ ഈ നാളുകളിലൊക്കെ നിരവധി ശ്രമങ്ങള്‍ നടന്നുവെങ്കിലും ഇപ്പോഴാണ്‌ വിജയം കണ്ടത്‌.

ബാങ്കുകള്‍ക്ക്‌ തിരികെ നല്‍കാനുള്ള ഭീമമായ തുകയുടെ കാര്യത്തില്‍ ധാരണയെത്തിയെന്നാണ്‌ സൂചന. മാത്രമല്ല, 75 വയസ്സുകഴിഞ്ഞ പൗരന്മാര്‍ക്ക്‌ ലഭിക്കുന്ന ശിക്ഷാ ഇളവും അറ്റ്‌ലസ്‌ രാമചന്ദ്രന്റെ വിമോചനത്തിന്‌ ഇടയാക്കി. എങ്കിലും നാട്ടിലേയ്‌ക്ക്‌ തിരികെ വരുന്നത്‌ സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തത മാറിയിട്ടില്ല. ദുബായില്‍ നിന്നുകൊണ്ടുതന്നെ എല്ലാ ബാങ്കുകളുടെയും മുഴുവന്‍ കടബാധ്യതയും തീര്‍ത്തതിനുശേഷമേ മടങ്ങാന്‍ കഴിയൂ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close