CrimeKeralaLatestNewsNews in Brief

ബ്രാഞ്ച് തുറക്കാനെത്തിയ മുത്തൂറ്റ് ജീവനക്കാരെ സിഐടിയു സംഘം മര്‍ദ്ദിച്ചു

By web desk

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ബ്രാഞ്ച് തുറക്കാന്‍ എത്തിയവരെ സിഐടിയു സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രാഞ്ച് മാനേജര്‍ ജോയിക്കും ജീവനക്കാരന്‍ നവീന്‍ ചന്ദ്രനുമാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് തൊടുപുഴ ബ്രാഞ്ചില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണം നടന്നത്. ബ്രാഞ്ച് തുറക്കാനെത്തിയവരെ ആറു പേരടങ്ങുന്ന സിഐടിയു സംഘം അക്രമിച്ചതായാണ് പരാതി. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു മര്‍ദനമെന്ന് ബ്രാഞ്ച് മനേജര്‍ ജോയി പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു തൊടുപുഴയിലെ ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിച്ചത്. മര്‍ദ്ദനത്തില്‍ സമരക്കാര്‍ക്ക് പങ്കില്ലെന്ന് സി ഐ ടി യു പ്രതികരിച്ചു.

അതേ സമയം, മുത്തൂറ്റിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഇന്ന് മധ്യസ്ഥ ചര്‍ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ ലേബര്‍ ഒഫീസറുടെ മുന്നിലാകും ചര്‍ച്ച നടക്കുക. തൊഴിലാളി നേതാക്കളും മുത്തൂറ്റ് എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സമരം നടക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാട്ടി മുത്തൂറ്റ് എംഡി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close