News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CrimeKeralaLatestNews

ഏമാന്മാര്‍ക്ക്‌ അടിമപ്പണി ചെയ്യാന്‍ പോലീസുകാര്‍: വീട്ടുവേലയും പട്ടിപരിപാലനവും മീന്‍വാങ്ങലും പണി, എതിര്‍ത്താല്‍ തോക്കുചൂണ്ടി ഭീഷണി, വെളിപ്പെടുത്തലുമായി എഡിജിപിയുടെ ഡ്രൈവര്‍

കേരള പോലീസിന്‌ നാണക്കേടിന്റെ മറ്റൊരു അധ്യായം കൂടി. എഡിജിപി സുധേഷ്‌ കുമാര്‍ തന്നെക്കൊണ്ട്‌ ഇത്രയുംകാലം അടിമപ്പണി ചെയ്യിക്കുകയായിരുന്നുവെന്ന്‌ എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയിലായ പോലീസ്‌ ഡ്രൈവര്‍ ഗവാസ്‌കര്‍ ആരോപിച്ചു. എഡിജിപി തന്റെ കീഴ്‌ജീവനക്കാരെക്കൊണ്ട്‌ വീട്ടുവേല ചെയ്യിപ്പിക്കുകയാണ്‌. അത്‌ തങ്ങളുടെ ജോലിയല്ലെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ ഭാര്യയും മകളും ചേര്‍ന്ന്‌ അസഭ്യം പറയും. ഒരിക്കല്‍ മകളെ നോക്കി ചിരിച്ചുവെന്ന്‌ ആരോപിച്ച്‌ തനിക്കുനേരെ തോക്കു ചൂണ്ടി പേടിപ്പിച്ചുവെന്നും ജാതിപ്പേര്‌ വിളിച്ച്‌ പരിഹസിച്ചുവെന്നും ഗവാസ്‌കര്‍ ആരോപിക്കുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.

ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലിക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വീട്ടുജോലികള്‍, മീന്‍ വാങ്ങിക്കല്‍, ചെരിപ്പ്‌ വൃത്തിയാക്കല്‍, അടിവസ്‌ത്രം കഴുകിക്കല്‍ തുടങ്ങി വളര്‍ത്തുനായയെ കുളിപ്പിക്കുന്നതുവരെയുള്ള പണികള്‍ കഴിഞ്ഞ ഒന്നരമാസമായി തന്നെക്കൊണ്ട്‌ ചെയ്യിപ്പിച്ചിരുന്നതായാണ്‌ ഗവാസ്‌കര്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയത്‌. ഈ ജോലികള്‍ ചെയ്യാന്‍ തയ്യാറല്ലെന്ന്‌ പറഞ്ഞാല്‍ എഡിജിപിയുടെ ഭാര്യയും മകളും ശകാരിക്കുകയും ചീത്ത വാക്കുകള്‍ പറഞ്ഞ്‌ അപമാനിക്കുകയും ചെയ്യും. ജോലി ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ സ്ഥലംമാറ്റുമെന്നും ഗവാസ്‌കര്‍ വെളിപ്പെടുത്തി. ഇത്തരത്തില്‍ ഒരു പോലീസുകാരനെ കാസര്‍കോട്ടേക്ക്‌ സ്ഥലം മാറ്റിയതായും സഹപ്രവര്‍ത്തകര്‍ക്കും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

എഡിജിപിയുടെ മകള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന്‌ ഡ്രൈവര്‍ ഗവാസ്‌കര്‍ നേരത്തേ പോലീസില്‍ തന്നെ പരാതി നല്‍കിയിരുന്നു. മകള്‍ക്കെതിരെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന്‌ എഡിജിപി ആവശ്യപ്പെട്ടതായി ഗവാസ്‌കര്‍ പറഞ്ഞു. ഓഫീസില്‍ നിന്ന്‌ ജീവനക്കാരെ വിട്ടാണ്‌ ആവശ്യമുന്നയിച്ചത്‌. തനിക്കെതിരെ എഡിജിപി കേസെടുത്തത്‌ ഈ ആവശ്യങ്ങള്‍ അനുസരിക്കാതിരുന്നതിനാലാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഈ കേസിന്റെ അന്വേഷണച്ചുമതല ഡി.വൈ.എസ്‌.പിക്ക്‌ നല്‍കി. തിരുവനന്തപുരം സിറ്റി ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ പ്രതാപനാണ്‌ അന്വേണച്ചുമതല. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പോലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതിയും ഗവാസ്‌കര്‍ മര്‍ദ്ദിച്ചുവെന്ന മകളുടെ പരാതിയും ഒരുമിച്ചായിരിക്കും അന്വേഷണം.

ഗവാസ്‌കറാണ്‌ ആദ്യം പരാതി നല്‍കിയതെങ്കിലും ആ പരാതിയില്‍ ആദ്യംതന്നെ കേസ എടുക്കാതിരുന്ന പോലീസ്‌ പ്രശ്‌നം വിവാദമായതോടെയാണ്‌ എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തത്‌. ഇതിനിടയില്‍ ഗവാസ്‌കറിനെതിരെ എഡിജിപിയുടെ മകളും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ ഗവാസ്‌കറിനെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്‌. തിരുവനന്തപുരത്തെ പേരൂര്‍ക്കട ജില്ലാ താലൂക്ക്‌ ആശുപത്രിയിലാണ്‌ ഗവാസ്‌കര്‍ ചികിത്സയില്‍ കഴിയുന്നത്‌.

അടിമപ്പണി വിവാദം പുകയുന്നതിനിടെ കൂടുതല്‍ പോലീസുകാര്‍ എഡിജിപി സുധേഷ്‌ കുമാറിനെതിരെ രംഗത്തുവരികയാണ്‌. എഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടിയുളള പോലീസുകാരനായ ബിജുവിനെ എസ്‌എപി ക്യാംപിലെ പോലീസുകാര്‍ തടഞ്ഞു. എഡിജിപിയുടെ നായയ്‌ക്ക്‌ വറുത്തുകൊടുക്കാനുള്ള മീനുമായി വന്നപ്പോഴാണ്‌ ബിജുവിനെ മറ്റു പോലീസുകാര്‍ തടഞ്ഞുവച്ചത്‌. എഡിജിപിയുടെ നായയ്‌ക്ക്‌ ദിവസവും മീന്‍ വറുത്തെടുക്കുന്നത്‌ എസ്‌എപി ക്യാംപില്‍ വച്ചാണെന്നാണ്‌ പോലീസുകാരില്‍ ചിലര്‍ പറയുന്നത്‌. കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട്‌ പോലീസ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിക്കം ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close