KeralaLatestNewsNews in Brief

ആ​റ്റി​ങ്ങ​ലി​ൽ ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; മൃ​ത​ദേഹത്തിന് മൂ​ന്നു ദി​വ​സ​ത്തെ പഴക്കമെന്ന് പൊലീസ്

By Web desk

​റ്റി​ങ്ങ​ലി​ൽ ഹോം ​​ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ലി​യ​കു​ന്ന് സ്വ​ദേ​ശി സു​ൾ​ഫി​ക്ക​ർ ദാ​വൂ​ദ് എന്ന 42 കാരനാണ് മ​രി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ജൂ​ൺ 26-നാ​ണ് ദാവൂദ് ഗ​ൾ​ഫി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു ഹോം ​​ക്വാ​റ​ൻറൈനി​ൽ പ്ര​വേ​ശി​ച്ചു. ഇയാൾ ക്വാ​റ​ൻറൈ​ൻ ലം​ഘി​ച്ചത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. തുടർന്ന് ഇയാളെ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഗ​ൾ​ഫി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ദാവൂദ് ഒ​റ്റ​യ്ക്കാ​ണു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ജീ​ർ​ണാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ശ​രീ​ര​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ആ​റ്റി​ങ്ങ​ൽ പൊലീ​സ് അ​റി​യി​ച്ചു. ഭാര്യ മാജിദ ബീവി. മക്കൾ സുഹാന, സുനൈന, നാദിർഷ

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close