LatestLocalNewsNews in Brief

ക്വാറന്റൈനിലായ ആറ്റിങ്ങൽ ദേവസ്വംവിള കോളനി നിവാസികൾക്ക് നഗരസഭ അരിയും പചവ്യഞ്ജനങ്ങളും നൽകി

By Web desk

റ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ ക്വാറന്റൈനിലായ ദേവസ്വംവിള കോളനി നിവാസികൾക്കുള്ള അരിയും പചവ്യഞ്ജനങ്ങളും എത്തിച്ചു നൽകി. വൈറസ് ബാധ സ്ഥിരീകരിച്ച മടത്തറ സ്വദേശിയായ യുവാവ് 4 ദിവസം മുമ്പ് കോളനിയിലെ ഒരു വീട്ടിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് വീട്ടുകാരുൾപ്പടെ കോളനി നിവാസികളോട് സ്വയം നിരീക്ഷണത്തിൽ പോവാൻ നഗരസഭ നിർദ്ദേശിച്ചിരുന്നത്.

സാമൂഹ്യ വ്യാപന സാധ്യത കണക്കിലെടുത്ത് പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെട്ട വ്യക്തിയും
നിരീക്ഷണത്തിൽ പോയ മറ്റുള്ളവരും കൂലിപ്പണിക്കാരാണ്. ക്വാറൻ്റൈനിൽ പ്രവേശിച്ച ഇവരുടെ ബുദ്ധിമുട്ട് നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുകയും. തുടർന്ന് കോളനിയിലെ പതിനഞ്ചിൽ പരം കുടുംബങ്ങൾക്കാവശ്യമായ ഭക്ഷ്യസാധനങ്ങളും കുട്ടികൾക്ക് ബിസ്കറ്റുൾപ്പടെയുള്ള ചെറു പലഹാരങ്ങളും വിതരണം ചെയ്യുകയുമായിരുന്നു. കൂടാതെ ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കോളനിയും പരിസരവും ശുചീകരണ വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തു.
ഈ മാസം 28-ന് ആണ് പ്രൈമറി കോൺടാക്റ്റ് ലിസ്റ്റിലുള്ള യുവതിയെ സ്രവ പരിശോധനക്കായുള്ള ആന്റിജൻ ടെസ്റ്റിന് വിധേയയാക്കുന്നത്. അതുവരെ കോളനിവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള എല്ലാ ഭൗതിക സാഹചര്യവും നഗരസഭ ഒരുക്കുമെന്ന് ചെയർമാൻ അറിയിച്ചു. കൗൺസിലർ ഗീതാകുമാരി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി,അജി,വിനോദ്, വാർഡ് ദുരന്ത നിവാരണ കമ്മിറ്റി അംഗങ്ങളായ എം.മുരളി, സി.ചന്ദ്രബോസ്, പ്രഭൻ, ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close