KeralaLatestNewsNews in Brief

ജൂലായ് 4 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

By Web Desk

ജൂലായ് 4 ബുധനാഴ്ച്ച മുതല്‍ സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല
പണിമുടക്കിലേയ്ക്ക്. മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് പണിമുടക്ക്. സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും പങ്കെടുക്കും.

ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ക്ക് പുറമേ, ലൈറ്റ് കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളിലെയും സ്‌കൂള്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളിലെയും തൊഴിലാളികള്‍ പണിമുടക്കും. സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം.

മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നതിന് പുറമേ, 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്‌സ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യൂണിയനുകള്‍ ആവശ്യമുയര്‍ത്തുന്നു.

കേരളത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close