LatestNationalNewsNews in Brief

അയോധ്യാ കേസ്; ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയെന്ന അവകാശവാദവുമായി ബി ജെ പി എം പി

By Web Desk

യോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയെന്ന അവകാശവാദവുമായി രാജസ്ഥാനില്‍നിന്നുള്ള ബി ജെ പി എം പി ദിയാകുമാരി. ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് ദിയാകുമാരി രംഗത്തെത്തിയത്.

തന്റെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായാണ് ദിയ എത്തിയത്.തന്റെ പിതാവ് ശ്രീരാമന്റെ 309-ാമത്തെ പിന്തുടര്‍ച്ചക്കാരാണെന്നും അവര്‍ പറഞ്ഞു.രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍ തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു. ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാമെന്ന് ദിയ കൂട്ടിച്ചേര്‍ത്തു.

കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി നടപടികളില്‍ ഇടപെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകള്‍ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തിലെ എം പി യാണ് ദിയ .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close