LatestNationalNewsNews in Brief

അയോധ്യ കേസില്‍ ജംഇയ്യത്തുള്‍ ഉലമ പുനഃപരിശോധനാ ഹര്‍ജി നല്‍കി

By web desk

യോധ്യ കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. സുപ്രീം കോടതി വിധി നീതി പൂര്‍വ്വമായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നുണ്ട്.

പള്ളി പൊളിക്കല്‍, കടന്നുകയറ്റ നടപടികള്‍ തുടങ്ങിയവ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കുന്നത് പോലെയായി അയോധ്യ വിധി എന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 1934 ല്‍ ബാബറി മസ്ജിദിന്റെ മകുടങ്ങള്‍ തകര്‍ത്തതും 1949 ല്‍ പള്ളിക്കുള്ളില്‍ രാമ വിഗ്രഹങ്ങള്‍ കൊണ്ടു വെച്ചതും 1992 ല്‍ പള്ളി തകര്‍ത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയത് തെറ്റാണ്. രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പൂര്‍ണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബഞ്ച് വല്ലതെ ആശ്രയിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. വാക്കാലുള്ള മൊഴികളുടേയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളത് ആയതിനാല്‍ വിധി പുന:പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പള്ളി നിര്‍മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയില്‍ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തില്‍ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള അവകാശം കോടതി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹര്‍ജി നല്‍കേണ്ടതുണ്ടെന്നും ജംഇയ്യത്തുല്‍ ഉലമെ ഹിന്ദ്അധ്യക്ഷന്‍ മൗലാന അര്‍ഷാദ് മദനി അറിയിച്ചു. ജംഇയ്യത്തുല്‍ ഉലമെ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് അയോധ്യകേസില്‍ വിധി പറഞ്ഞത്. അയോധ്യ കേസില്‍ തുടക്കത്തിലെ ഹര്‍ജിക്കാരനായിരുന്ന എം സിദ്ദിഖിന്റെ പരമ്പരാഗത പിന്തുടര്‍ച്ച അവകാശി കൂടിയാണ് ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദ് പ്രസിഡന്റ് മൗലാന സയിദ് അസദ് റാഷിദി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close