CrimeGulfKeralaLatestNewsNews in Brief

ബാലഭാസ്കറിന്‍റെ മരണം; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി: മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി

By Desk

യലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം അപകടമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി പറഞ്ഞു. മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സോബി വ്യക്തമാക്കി. വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയില്‍ എത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കലാഭവന്‍ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. മരണത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് സോബിയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷം സംശയാസ്പദ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ  ആദ്യവെളിപ്പെടുത്തല്‍.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close