News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
KeralaLatestNewsNews in Brief

കേരയെന്ന് കണ്ടാല്‍ കണ്ണുംപൂട്ടി വാങ്ങേണ്ട: വെളിച്ചെണ്ണയില്‍ സര്‍വ്വത്ര കേരവ്യാജന്‍; 51 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം

By Web Desk

ര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയുടെ പേരിനോടും പാക്കിംഗിനോടും സാമ്യമുള്ള രീതിയില്‍ വിപണിയിലിറക്കിയ 22 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ചു. കേര വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവ വിറ്റിരുന്നത്. ഇവയടക്കം ഗുണനിലവാരമില്ലാത്തവയെന്ന് തെളിഞ്ഞ 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നിരോധിച്ച തൊണ്ണൂറ്റിയാറ് ബ്രാന്‍ഡുകളില്‍ 41 എണ്ണവും കേരയുടെ പേരിലായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാര്‍, കേര രുചി എന്നിവയാണ ഇന്ന്് നിരോധിച്ചവയില്‍ ചില ബ്രാന്‍ഡുകള്‍.

വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 240 രൂപയാണ് ഇപ്പോള്‍ വില. എന്നാല്‍ 140 മുതല്‍ 160 രൂപ വരെ വിലയ്ക്കാണ് ഗുണനിലവാരമില്ലാത്ത വ്യാജ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നത്. ഓരോ വില്പനയിലും ഇത്തരം ഉത്പന്നങ്ങളുടെ കമ്പനികള്‍ക്ക് അമ്പത് രൂപയ്ക്ക് മുകളിലുള്ള ലാഭമാണ് ലഭിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close