BusinessNationalNews

ബാങ്കിങ് തട്ടിപ്പിന് തലവച്ചുകൊടുക്കുന്നവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ലോകത്ത് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളിലൂടെ ഏതുരാജ്യക്കാരുടെ പണമാണ് എളുപ്പത്തില്‍ തട്ടിയെടുക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളാണ് ഏറ്റവുമധികം തട്ടിപ്പിനിരകളാവുന്നതെന്നാണ് റിപ്പോര്‍ട്ട്. പെയ്മെന്‍റ് കമ്പനിയായ എഫ്.ഐ.എസ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളിലെ കാര്യശേഷിയില്ലായ്മ വ്യക്തമായിരിക്കുന്നത്. പതിനെട്ട് ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടില്‍ തട്ടിപ്പുകള്‍ക്ക് ഇരകളാവുന്നുവെന്നാണ് കണക്ക്.

വിവിധ രാജ്യങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. വിവിധ പ്രായങ്ങളിലുള്ളവരെയെല്ലാം സര്‍വ്വേയില്‍ പങ്കാളികളാക്കിയിരുന്നു. പക്ഷേ, തട്ടിപ്പിന് കൂടുതലും ഇരകളായത് 27നും 37നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ പ്രായപരിധിയിലുള്ളവരില്‍ നാലിലൊരാള്‍ തട്ടിപ്പിനിരയാകുന്നുവെന്നാണ് കണക്ക്.

ബ്രിട്ടനില്‍ എട്ടുശതമാനം ഉപഭോക്താക്കളും ജര്‍മ്മനിയില്‍ 6 ശതമാനം ഉപഭോക്താക്കളുമാണ് തട്ടിപ്പിന് തലവച്ചുകൊടുക്കുന്നത്. ബാങ്കുകളില്‍ നിന്ന് ലഭിച്ച സേവനങ്ങളില്‍ തൃപ്തരാണോ എന്നായിരുന്നു സര്‍വ്വേയിലെ പ്രധാന ചോദ്യങ്ങളിലൊന്ന്. 40 ശതമാനം ഉപഭോക്താക്കളും ഇതിന് പറഞ്ഞ മറുപടി തൃപ്തരല്ല എന്നായിരുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close