LatestNewsNews in BriefWorld

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം; കശ്മീർ വിഷയം പറയണമെന്ന് പാകിസ്ഥാൻ

By International Desk

ന്ത്യന്‍ പര്യടനത്തിനെത്തുന്ന  ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന യുടെ ഇന്ത്യാ സന്ദർശത്തിനിടെ കശ്മീർ വിഷയം പറയണമെന്ന് അപേക്ഷിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഫോൺ ചെയ്തെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യങ്ങളിലെ ഭരണാധികാരികളെക്കൊണ്ടും കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യിക്കലാണ് ഇമ്രാന്‍ഖാന്റെ ഉദ്ദേശമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചകാര്യം ഷേഖ് ഹസീനയുടെ മാധ്യമവിഭാഗം കൈകാര്യംചെയ്യുന്ന സെക്രട്ടറി ഇഹ്‌സാനുല്‍ കരിം സ്ഥിരീകരിച്ചിരുന്നു.ബൂധാനാഴ്ചയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നടന്നതെന്നും കരിം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്‌നം, നുഴഞ്ഞുകയറ്റ പ്രശ്‌നം എന്നതിലുപരി നിലവില്‍ വികസനകാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശില്‍ വലിയതോതിൽ മുതല്‍മുടക്കുന്നതാണ് ചര്‍ച്ചചെയ്യുക എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ മാസം സെപ്തംബറില്‍ എണ്ണപൈപ്പ്‌ലൈന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close