EntertainmentKeralaLatestNationalNewsNewsNews in BriefWorld

യൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍

By Web Desk

ന്ദ്രന്‍സ് എന്ന അത്ഭുത നടന്‍ ഇന്ന് എത്തി നില്‍ക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ് അന്താരാഷ്ട്ര വേദിയിലാണ് .

യൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസില്‍ പഠനമവസാനിപ്പിച്ച് സ്വന്തം ശരീരത്തിന്റെ ചെറുപ്പം കൊണ്ട് പരിഹാസം ഏറ്റുവാങ്ങി മികച്ച നടനായി. ഇദ്ദേഹമാണ് ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാങ്ഹായ് മേളയില്‍ റെഡ് കാർപെറ്റ് സ്വീകരണമേറ്റുവാങ്ങിയതും ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് പുരസ്കാരം സ്വന്തമാക്കിയതും.

ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് ഇന്ദ്രന്‍സ് നായകനായ വെയില്‍ മരങ്ങള്‍ സ്വന്തമാക്കിയത്. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് വിഭാഗത്തിലാണ് വെയില്‍മരങ്ങള്‍ പുരസ്ക്കാരം സ്വന്തമാക്കിയത്.നഴ്സ് ബിൽഗെ സെയ്ലാന്‍റെ നേതൃത്വത്തിലുള്ള ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close