EntertainmentHealthLifeUncategorized

നൂറില്‍ നൂറും നേടിയ ഗൗരിയമ്മയ്ക്ക് ആശംസകളുമായി പിണറായി വിജയന്‍

തൊണ്ണൂറ്റിയൊമ്പതാം പിറന്നാള്‍ ആഘോഷിച്ച കെ.ആര്‍ ഗൗരിയമ്മയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് സഖാവ് ഗൗരിയമ്മയെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പിറന്നാള്‍ ആശംസയില്‍ വിശേഷിപ്പിക്കുന്നു.

ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയായിരുന്നു. കര്‍മ്മ നിരതമായ ആ ജീവിതം നൂറുവര്‍ഷത്തിലെത്തുമ്പോള്‍ സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്ന് ആശിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നൂറാം പിറന്നാളിലേക്കെത്തുന്ന സഖാവ് കെ ആർ ഗൗരിയമ്മയ്ക്ക് ആശംസകൾ. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകൾ സംഭാവന ചെയ്യാൻ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് സഖാവ് ഗൗരിയമ്മ. ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ്. ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ കൊണ്ടുവന്ന 1959 ലെ കാർഷിക ബന്ധ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയാണ്. ജന്മിക്കരം ഒഴിവാക്കൽ നിയമം അടക്കം അനേകം സുപ്രധാന നിയമങ്ങൾ അവതരിപ്പിച്ചു പാസാക്കിയ മന്ത്രി എന്ന നിലയിലും കേരളത്തിന്റെ വളർച്ചയിൽ ഗൗരിയമ്മ നൽകിയത് അമൂല്യ സംഭാവനകളാണ്. കഷ്ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗത്ഭയായ നിയമസഭാ സാമാജികയും ആർജവമുള്ള ഭരണാധികാരിയുമായി ഗൗരിയമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ആദരവോടെയും സ്നേഹത്തോടെയുമാണ് സഖാവിനെ കണ്ടിട്ടുള്ളത്.

കർമ്മ നിരതമായ ആ ജീവിതം നൂറു വർഷത്തിലെത്തുമ്പോൾ ഇനിയുമേറെക്കാലം ഒപ്പമുണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതു പ്രവർത്തകർക്കുണ്ടാകേണ്ട ഊർജ്ജസ്വലതയ്‌ക്കു പ്രചോദനമായി; സ്നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ ഇനിയുമിനിയും നമ്മോടൊപ്പമുണ്ടാകട്ടെ എന്നാശിക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close