FootballLatestNewsNews in BriefSports

വിജയത്തിലും നെയ്മർ കരഞ്ഞത് എന്തിനായിരുന്നു

ഇഞ്ചുറി ടൈമില്‍ നേടിയ ഇരട്ടഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി 3 പോയിന്‍റുമായി ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ മുന്നോട്ടേക്ക്. ബ്രസീലിന്‍റെ രാജകുമാരന്‍ നെയ്മറും കോസ്റ്റാറിക്കയുടെ തകര്‍പ്പന്‍ ഗോളി ക്ലെയര്‍ നവാസും തമ്മിലായിരുന്നു യഥാര്‍ത്ഥ മത്സരം. എം.എസ് ലാൽ എഴുതുന്ന ഫുട്ബോൾ പരമ്പര.

 

രു പൂ മാത്രം ചോദിച്ച ആരാധകർക്ക് ഒരു പൂക്കാലം സമ്മാനിച്ച ബ്രസീൽ പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി. ഒരു ഗോളിന് വേണ്ടിയായിരുന്നു തുടക്കം മുതൽ ബ്രസീൽ കോസ്റ്റാറിക്കയുടെ മതിൽക്കെട്ടിനകത്തേക്ക് നിരന്തരം ആക്രമണമഴിച്ചുവിട്ടത്. ഗോൾ നേടാനുള്ള മുൻ ലോക ചാമ്പ്യന്മാരുടെ എല്ലാ ശ്രമങ്ങളെയും കൃത്യമായി പ്രതിരോധിക്കുന്നതിനായി കോസ്റ്ററിക്കയുടെ ഡിഫൻഡർമാരും കെയ്ലർ നവാസ് എന്ന സമാനതകളില്ലാത്ത ഗോൾകീപ്പറും ഒത്തിണക്കത്തോടെ ചേർന്നുനിന്നതോടെ ഗോൾ മാത്രം അകന്നു നിന്നു.

സ്വിസ്സ് ടീമിനെതിരെ പുറത്തെടുത്ത കളിയായിരുന്നില്ല നെയ്മർ-കുട്ടീഞ്ഞോ കൂട്ട് സെന്റ് പീറ്റേഴ്സ് ബെർഗിൽ കാഴ്ചവെച്ചത്. ജീസസും വില്യനും പൗളീഞ്ഞോയുമൊക്കെ ഫോമിലാകാതെ വന്നപ്പോൾ ടിറ്റെ അവരെ തിരികെ വിളിച്ച് കോസ്റ്റയെയും ഫിർമിനോയെയും ഗ്രൗണ്ടിലിറക്കിയതോടെ കളിക്ക് മൂർച്ച കൂടി. പക്ഷെ, പന്ത് അത് പോസ്റ്റിലേയ്ക്ക് അടിച്ചു വിടുന്നത് നെയ്മറോ കുട്ടീഞ്ഞോയോ ആരുമേ ആകട്ടെ കെയ്ലർ നവാസ് എന്ന വൻമതിലിനെ മറികടക്കാനായിരുന്നില്ല. ഇരുപത്തി രണ്ടോളംഷോട്ടുകൾ, പതിനൊന്ന് കോർണറുകൾ, പിന്നെ എഴുപത്തിരണ്ട് ശതമാനം ബോൾ പൊസ്സഷനും. ആനന്ദലബ്ധിക്കിനിയെന്ത് വേണമെന്നാകിലും ഗോൾ… അത് മാത്രം കാനറികൾക്ക് കടമ്പയായി നിന്നു.

പെനാൽറ്റി ബോക്സിനകത്ത് നെയ്മർ വീണതിന് പെനാൽറ്റിയെ ചൊല്ലിയുണ്ടായ തർക്കവും റഫറിയുടെ റിവ്യൂവുമൊക്കെ ബ്രസീൽ കളിക്കാരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. നെയ്മറും കുട്ടീഞ്ഞോയും മഞ്ഞക്കാർഡ് വാങ്ങിയെന്നത് തന്നെ ആ സമ്മർദ്ദത്തിന്റെ സാക്ഷ്യപത്രമായിരുന്നു. കളിയുടെ നിർദ്ദിഷ്ട തൊണ്ണൂറ് മിനുട്ടും പൂർത്തിയാകുമ്പോൾ ഗോൾരഹിത സമനിലയെന്ന നാണക്കേട് ഭയന്ന് ഫുട്ബോൾ കൊണ്ട് കവിതയെഴുതുന്നവരുടെ ആരാധകക്കൂട്ടം കണ്ണും പൊത്തി നില്ക്കേ കുട്ടീഞ്ഞോ, കെയ്ലർ നവാസിന്റെ കോട്ട പൊളിച്ച് ആദ്യം വലയിലേക്ക് എണ്ണം പറഞ്ഞ ഒരെണ്ണം അടിച്ചു കേറ്റി. ബ്രസീലിന് ഒന്നാം ഗോൾ.

ആഘോഷങ്ങൾ നീണ്ടു. ഒപ്പം ഇഞ്ചുറി ടൈമും. കുട്ടീഞ്ഞോ തുറന്നിട്ട ഗോൾവല ഇക്കുറി തുളച്ച് കയറ്റിയത് നെയ്മറായിരുന്നു. ഡഗ്‌ളസ് കോസ്റ്റയുടെ അതിമനോഹരമായ ക്രോസ്സ് നെയ്മർ ഉന്നം പിഴയ്ക്കാതെ ഗോളാക്കുമ്പോൾ സെന്റ് പീറ്റേഴ്സ് ബർഗിലെ ആകാശം മഞ്ഞയിൽ അലിഞ്ഞിരുന്നു. തൊണ്ണൂറു മിനുറ്റും തനിക്കവസരം നിഷേധിച്ച ഗോളി കെയ്ലറിനെ കീഴടക്കയതിന്റെ വികാര വിക്ഷോഭത്താലാകണം നെയ്മർ ഗ്രൗണ്ടിൽ മുട്ടുകുത്തി മുഖം പൊത്തി പൊട്ടിക്കരഞ്ഞത്. എന്തായാലും ഈ വേൾഡ് കപ്പിൽ ഇനി ബ്രസീൽ ഉണ്ട്. അങ്ങിനെ ലാറ്റിനമേരിക്കയും !

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close