LatestNewsNews in BriefWorld

പൈലറ്റുമാര്‍ സമരത്തില്‍; ബ്രിട്ടീഷ് എയര്‍വേയ്‌സ് എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

By web desk

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. പൈലറ്റുമാര്‍ക്ക് അനുപാതികമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പൈലറ്റുമാരുടെ പണിമുടക്ക് ആരംഭിച്ചത്.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന്‍ കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സപ്തംബര്‍ 9,10 ദിവസങ്ങളിലും 27 ാം തീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേയ്‌സ് അതിന്റെ ലാഭത്തിന് അനുസരിച്ച പ്രതിഫലം പൈലറ്റുമാര്‍ക്ക് നല്‍കുന്നില്ലെന്നാണ് പ്രധാന ആരോപണം. എന്നാല്‍ മികച്ച വേതന വ്യവസ്ഥയാണ് ഇപ്പോള്‍ പൈലറ്റുമാര്‍ക്ക് നിലനില്‍ക്കുന്നതെന്നും. ഈ സമരം ന്യായീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നിലപാട്. എന്നാല്‍ സര്‍വീസുകള്‍ റദ്ദാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതിരുന്നതോടെ യാത്രക്കാര്‍ പെരുവഴിയിലായി. പലരും വിമാനത്താവളങ്ങളില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്.

പണിമുടക്ക് മുന്നില്‍ കണ്ട് യാത്രക്കാര്‍ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന് സാധിച്ചില്ല എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സമരത്തോടെ കൂടുതല്‍ നിക്ഷേപത്തിന് പകരം ഇത്തരം തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് ബ്രിട്ടീഷ് എയര്‍വേയ്‌സ് ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് പണിമുടക്ക് നടത്തുന്ന ബിഎഎല്‍പിഎ ജനറല്‍ സെക്രട്ടറി ബ്രയാന്‍ സൂര്‍ട്ടന്‍ പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി പൈലറ്റുമാരും കമ്പനിയും തമ്മില്‍ തര്‍ക്കത്തിലാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close