LatestNationalNewsNews in Brief

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്

By Web Desk

ന്ത്യ-പാക് നിയന്ത്രണ രേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

നിയന്ത്രണ രേഖയിലെ നൗഗാമിൽ അഞ്ച് നുഴഞ്ഞുകയറ്റക്കാർ ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിർത്തിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് അതിർത്തിരക്ഷാ സേന ഷെല്ലിങ് നടത്തുകയും വെടിയുതിർക്കുകയും ചെയ്തു. തീവ്രവാദികൾ തിരികെ വെടിവെച്ചെങ്കിലും പിടിച്ചുനിൽക്കാനാവാതെ പിൻതിരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഏതാനും ദിവസങ്ങൾക്കു മുൻപ് ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ട് തീവ്രവാദികൾ വെടിയേറ്റു മരിച്ചിരുന്നു. നിയന്ത്രണരേഖയിലെ ഉറി സെക്ടറിലാണ് സംഭവം നടന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close