KeralaLatestNews

കായംകുളത്ത്‌ ബസ്സും ലോറിയും കൂട്ടിയിടിച്ചു: ലോറി ഡ്രൈവര്‍ മരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌, ഒരാളുടെ നില ഗുരുതരം

കായംകുളത്ത്‌ ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ ചവറ സ്വദേശി സനല്‍കുമാര്‍ മരിച്ചു. പരിക്കേറ്റ 11 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ലോറി ഡ്രൈവര്‍മാരിലൊരാളായ സന്തോഷാണ്‌ ഗുരുതരവാസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കഴിയുന്നത്‌.

പരുക്കേറ്റ ബസ്‌ യാത്രക്കാരെ കായംകുളം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഎന്‍കെ ജംഗ്‌ഷനില്‍ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ്‌ മിന്നല്‍ ബസ്സുമായാണ്‌ ലോറി കൂട്ടിയിടിച്ചത്‌. കരുനാഗപ്പള്ളിയില്‍ നിന്ന്‌ ആലപ്പുഴയിലേക്ക്‌ പോവുകയായിരുന്നു ലോറി. പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ അപകടം നടന്നത്‌. ഇടിയുടെ ആഘാതത്തില്‍ ബസ്‌ ഹൈവേയില്‍ നിന്ന്‌ തെറിച്ചുനീങ്ങി സമീപത്തെ വീട്ടുമതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

അമിതവേഗത്തിലായിരുന്ന ബസ്സ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായതെന്ന്‌ പോലീസ്‌ പറഞ്ഞു. പരുക്കേറ്റ ബസ്‌
യാത്രക്കാരുടെ പേരുകള്‍. മോഹന്‍ദാസ്‌, മോഹന്‍ദാസിന്റെ ഭാര്യ ആശ, ഐബിഷ്‌, അസീം, അമൃത, അര്‍ണോള്‍ഡ്‌, പുഷ്‌പ, ജയപ്രകാശ്‌, സലീം, മുസ്‌തഫ, വേലായുധന്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close