LatestNationalNewsNews in Brief

പ്രതിപക്ഷത്തിന് തിരിച്ചടി; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ല

By Web desk

പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. നിയമം നടപ്പിലാക്കരുതെന്നും സ്‌റ്റേ ചെയ്യണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഹര്‍ജികളില്‍ ഇന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലെന്ന് കോടതി അറിയിച്ചു. അസം വിഷയം പ്രത്യേകം പരിഗണിക്കും. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി രണ്ടാഴ്ച സമയം നല്‍കി.

80 ഹര്‍ജികളില്‍ മറുപടി നല്‍കേണ്ടതുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി നാലാഴ്ച സമയം അനുവദിച്ചു. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close